
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേട്ടങ്ങള്‍ ഉണ്ടായെങ്കിലും രൂപയുടെ ഇടിവ് അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. രാജ്യം നേരിടുന്ന ഉയര്‍ന്ന വ്യാപാര കമ്മിയും പണപ്പെരുപ്പവുമാണ് കാരണം. മാത്രമല്ല, ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും ആഗോള വളര്‍ച്ചാ ആശങ്കകളും കറന്‍സിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
‘ ഡോളര്‍ ഇടിവ് രൂപയിലുള്ള സമ്മര്‍ദ്ദം കുറച്ചുവെന്നത് ശരിയാണ്. എന്നാല്‍ അപകടസാധ്യതകള്‍ അകന്നിട്ടില്ല. യു.എസ് ഫെഡ് നിരക്ക് വര്‍ധനവ് തുടരുന്ന പക്ഷം തകര്‍ച്ച തുടര്‍ന്നേക്കാം,’ എച്ച്ഡിഎഫ്‌സി ബാങ്ക് സാമ്പത്തിക വിദഗ്ധ, സാക്ഷി ഗുപ്ത പറയുന്നു.
മാത്രമല്ല, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമാകുന്നത് മാന്ദ്യഭീതി ഉയര്‍ത്തുന്നുണ്ട്. (പ്രത്യേകിച്ചും യൂറോപ്യന്‍ യൂണിയനില്‍). ഇത് ഡോളറിന് മേലുള്ള ആശ്രയത്വം കൂട്ടുകയും അതിനെ ഉയര്‍ത്തുകയും ചെയ്യും. ഈ മാസം, രൂപയുടെ മൂല്യം ഒരു ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
82.60 ത്തില്‍ വ്യാപാരം തുടങ്ങി, ഒരുഘട്ടത്തില്‍ 80.80 വരെ രൂപ ഉയര്‍ന്നു. നിലവില്‍ 81.36ലാണ് വ്യാപാരം.എണ്ണവിലയിടിവിലൂടെ രൂപയ്ക്ക് കൂടുതല്‍ പിന്തുണയും ലഭ്യമാകും.






