റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ആഗസ്റ്റിലെ പ്രകടനത്തില്‍ പിന്നിലായി രൂപ

കൊച്ചി: ആഗസ്റ്റില്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ നാണയങ്ങളില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ രൂപ.

ബംഗ്ളാദേശ് ടാക്ക കഴിഞ്ഞാല്‍ ഡോളറിനെതിരെ ഏറ്റവുമധികം മൂല്യയിടിവാണ് ഇന്ത്യൻ രൂപ നേരിട്ടത്.

ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യൻ വിപണിയില്‍ നിന്ന് പിന്മാറിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാൻ ഇടയാക്കിയത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.86ലാണ് പൂർത്തിയാക്കിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപയുടെ മൂലം ഈ വാരം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.97 കടന്ന് താഴേക്ക് നീങ്ങുമെന്നാണ് ഡീലർമാർ വിലയിരുത്തുന്നത്.

X
Top