‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

വീണ്ടും റെക്കോര്‍ഡ് താഴ്ച വരിച്ച് രൂപ

ന്യൂഡല്‍ഹി: മറ്റ് ഏഷ്യന്‍ കറന്‍സികളുടെ ചുവടുപിടിച്ച് രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ച വരിച്ചു. 83.04 നിരക്കില്‍ വ്യാപാരം തുടങ്ങിയ ശേഷം പുതിയ താഴ്ചയായ 83.08 ലേയ്ക്ക് ഇന്ത്യന്‍ കറന്‍സി കൂപ്പുകുത്തുകയായിരുന്നു. നിലവില്‍ 83.06 ലാണ് രൂപയുള്ളത്.

മുന്‍ ക്ലോസിംഗ് നിരക്കായ 82.99 ല്‍ നിന്നും 0.08 ശതമാനം താഴെയാണിത്. ഫെഡ് റിസര്‍വ് വീണ്ടും പലിശനിരക്കുയര്‍ത്തുമെന്ന ആശങ്കയാണ് ഏഷ്യന്‍ കറന്‍സികളെ മൊത്തത്തില്‍ ബാധിക്കുന്നത്. അതേസമയം ബ്ലൂംബര്‍ ഡോളര്‍ സ്‌പോട്ട് സൂചിക 0.2 ശതമാനം ഉയര്‍ന്നു.

ബുധനാഴ്ച 0.6 ശതമാനം ഉയര്‍ച്ച നേടാനും യു.എസ് ഡോളറിനായി. “വളര്‍ന്നുവരുന്ന വിപണികളുടെ കറന്‍സികള്‍ക്ക് ഭീഷണിയായി ഫെഡ് റിസര്‍വ് നിരക്കുയര്‍ത്താനൊരുങ്ങുന്നു.. 60 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” ഡിബിഎസ് ബാങ്കിലെ സാമ്പത്തിക വിദഗ്ധ രാധിക റാവു പറഞ്ഞു.

X
Top