‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കി രൂപ

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ നേരിയ തോതില്‍ ദുര്‍ബലമായി. അതേസമയം നാലാഴ്ചയിലെ മികച്ച പ്രതിവാര പ്രകടനം പുറത്തെടുക്കാന്‍ രൂപയ്ക്ക് സാധിച്ചിട്ടുണ്ട്. യുഎസ് ഫെഡ് റിസര്‍വ്, നിരക്ക് വര്‍ദ്ധനവില്‍ നിന്ന് പിന്മാറുമെന്ന വാര്‍ത്തയാണ് രൂപയെ ശക്തിപ്പെടുത്തിയത്.

82.1615 നിരക്കിലായിരുന്നു വെള്ളിയാഴ്ച ക്ലോസിംഗ്. വ്യാഴാഴ്ച 82.0725 ലെവലില്‍ വ്യാപാരം അവസാനിപ്പിച്ചു. പ്രതിവാര കണക്കെടുപ്പില്‍ രൂപ 0.5 ശതമാനം നേട്ടമുണ്ടാക്കി.

ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക വെള്ളിയാഴ്ച 15 മാസത്തെ താഴ്ചയിലെത്തിയിട്ടുണ്ട്. 2.4 ശതമാനം ഇടിവാണ് സൂചിക നേരിട്ടത്. നിലവില്‍ 100 ന് താഴെയാണ് ഡോളര്‍.

X
Top