‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

രണ്ട് മാസത്തെ മികച്ച നേട്ടവുമായി രൂപ

ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ രണ്ട് മാസത്തെ മികച്ച പ്രകടനം നടത്തിയിരിക്കയാണ് രൂപ. ഡോളര്‍ സമ്മര്‍ദ്ദത്തിലായതാണ് രൂപയെ തുണച്ചത്. ഫെഡ് റിസര്‍വ് നയപരമായ നിലപാടുകള്‍ ലഘൂകരിക്കുന്നതാണ് ഡോളറിന്റെ കരുത്ത് ചോര്‍ത്തിയത്.

നയങ്ങളില്‍ ഇളവുണ്ടാകുമെന്ന സൂചന നല്‍കി യുഎസ് വേതന നിരക്ക് കുറഞ്ഞിരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തു. തുടര്‍ന്ന് ഡോളര്‍ സൂചിക 0.24 ശതമാനം താഴ്ന്ന് 103.62 നിരക്കിലെത്തി.

29 പൈസ നേട്ടത്തില്‍ 82.37 നിരക്കിലാണ് രൂപ തിങ്കളാഴ്ച ക്ലോസ് ചെയ്തത്. നവംബര്‍ 11 ന് ശേഷമുള്ള മികച്ച നേട്ടം. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ കറന്‍സി 82.72 നിരക്കിലെത്തിയിരുന്നു.

മറ്റ് ഏഷ്യന്‍ കറന്‍സികളും മെച്ചപ്പെട്ട പ്രകടനമാണ് തിങ്കളാഴ്ച നടത്തിയത്. ദക്ഷിണകൊറിയന്‍ വോന്‍ റാലിയില്‍ മുന്നിട്ടു നിന്നു.

X
Top