‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഡോളറിനെതിരെ കരുത്തുകാട്ടി രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ 8 പൈസ ശക്തിയാര്‍ജ്ജിച്ച് രൂപ 82.50 നിരക്കില്‍ ക്ലോസ് ചെയ്തു. ക്രൂഡ് ഓയില്‍ വിലക്കുറവും ആഭ്യന്തര ഓഹരി വിപണികളുടെ ഉയര്‍ച്ചയുമാണ് തുണയായത്. 82.48 നായിരുന്നു ഓപ്പണിംഗ്.

പിന്നീട് 82.50 നിരക്കില്‍ ക്ലോസ് ചെയ്തു. തലേദിവസത്തെ ക്ലോസിംഗായ 82.58 നിരക്കില്‍ നിന്നും 8 പൈസ കൂട്ടി.

അതിനിടയില്‍ ഉയര്‍ന്ന നിരക്കായ 82.36 ലെവലും കുറഞ്ഞ നിരക്കായ 82.61 ലെവലും തൊട്ടു. ആറ് കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ കറന്‍സിയുടെ ശക്തിയളക്കുന്ന ഡോളര്‍ സൂചിക 0.39 ശതമാനം ഇടിവ് നേരിട്ട് 104.45 ലെത്തിയിട്ടുണ്ട്.

ആഗോള ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് 0.41 ശതമാനം താഴ്ന്ന് 83.11 ഡോളറിലെത്തി.

X
Top