‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

രൂപ ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിലവാരത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച, 29 പൈസ ഇടിഞ്ഞ് 83.11 നിരക്കില്‍ ക്ലോസ് ചെയ്തതോടെയാണിത്. യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് രൂപയെ തകര്‍ത്തത്.

വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടതും വിനയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 83.04 നിരക്കില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ കറന്‍സി 83.11 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. അതിനിടയില്‍ 82.94 എന്ന ഉയരവും കൈവരിച്ചു.

16 പൈസ താഴ്ന്ന് 82.82 നിരക്കിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിംഗ്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.01 ശതമാനം ഉയര്‍ന്ന് 102.85 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് അവധി 0.28 ശതമാനം താഴ്ന്ന് 86.57 ഡോളര്‍.

ആഭ്യന്തര ഇക്വിറ്റി വിപണി നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെന്‍സെക്‌സ് 79.27 ശതമാനം അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65401.92 ലെവലിലും നിഫ്റ്റി 6.25 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍നന്ന് 19434.55 പോയിന്റിലും ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച അറ്റ നിക്ഷേപകരായിരുന്നു. 3073.28 കോടി രൂപയാണ് അവര്‍ പിന്‍വലിച്ചത്.

X
Top