
മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിൽ എത്തി. 83.83 വരെ രൂപയുടെ മൂല്യം ഇന്നലെ ഉയർന്നു. ഒരാഴ്ച കൊണ്ട് രൂപയുടെ മൂല്യം ഏകദേശം രണ്ട് ശതമാനമാണ് ഉയർന്നത്.
വിദേശ നിക്ഷേപകർ ഗണ്യമായ തോതിൽ ഡോളർ ഉപയോഗിച്ച് ഓഹരികൾ വാങ്ങുന്നത് രൂപയുടെ മൂല്യം മെച്ചപ്പെടുന്നതിന് ഒരു കാരണമായി.
യുഎസുമായി ഇന്ത്യക്ക് വ്യാപാര കരാർ ഒപ്പിടാൻ ആകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നത് രൂപയുടെ മൂല്യം ശക്തിപ്പെടുന്നതിന് വഴിവെക്കുന്ന മറ്റൊരു ഘടകമാണ്.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ തുടർച്ചയായി 11 ദിവസമാണ് ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്തിയത്. രണ്ടു വർഷത്തിനിടെ ആദ്യമാണ് വിദേശനിക്ഷേപകർ തുടർച്ചയായി ഇത്രയും ദിവസം ഓഹരികൾ വാങ്ങിയത്.