‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഡോളറിനെതിരെ 35 പൈസ ദുര്‍ബലമായി രൂപ

ന്യൂഡല്‍ഹി:രൂപ വെള്ളിയാഴ്ച, അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസ നഷ്ടം നേരിട്ടു. ഇന്ത്യന്‍ കറന്‍സി , യുഎസ് ഡോളറിനെതിരെ 35 പൈസ ഇടിഞ്ഞ് 82.60 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. വിദേശ നിക്ഷേപകരുടെ ശക്തമായ വാങ്ങലിനും ക്രൂഡ് ഓയില്‍ വിലയിലെ കുറവിനും രൂപയെ രക്ഷിക്കാനായില്ല.

82.36 ന് വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യന്‍ കറന്‍സി 82.60 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിംഗായ 82.25 നിരക്കില്‍ നി്‌നും 35 പൈസ നഷ്ടം. ഇതിന് മുന്‍പ് ഫെബ്രുവരി 6 നാണ് രൂപ കനത്ത ഇടിവ് നേരിട്ടത്.

അന്ന് 68 പൈസയാണ് നഷ്ടമായത്. യുഎസ് പേറോള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിരക്ക് വര്‍ധന ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.05 ശതമാനം താഴ്ന്ന് 103.30 നിരക്കിലാണുള്ളത്.

ബ്രെന്റ് ക്രൂഡ് 1.66 ശതമാനം താഴ്ന്ന് ബാരലിന് 75.38 ഡോളറിലെത്തി.

X
Top