‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

ന്യൂഡല്‍ഹി: രൂപ ഡോളറിനെതിരെ 82.05 നിരക്കില്‍ ക്ലോസ് ചെയ്തു. മുന്‍ക്ലോസിംഗിനേക്കാള്‍ 27 പൈസ കുറവ്. യുഎസ് ഉപഭോക്തൃസൂചിക പണപ്പെരുപ്പ നിരക്ക് വരാനിരിക്കെ നിക്ഷേപകര്‍ അകന്നുനിന്നതാണ് കാരണം.

81.84 ല്‍ നേട്ടത്തിലായിരുന്നു തുടക്കം. എന്നാല്‍ പിന്നീട് 82 നിരക്കിലേയ്ക്ക് വീണു. അതിനിടയില്‍ ഉയര്‍ന്ന 81.83 നിരക്കും 82.15 ന്റെ താഴ്ചയും രേഖപ്പെടുത്തി.

വെള്ളിയാഴ്ച 81.78 ലെവലിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.10 ശതമാനം ഉയര്‍ന്ന് 101.47 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് അവധി 0.88 ശതമാനം താഴ്ന്ന് 76.33 ഡോളറിലേയ്ക്ക്് വീണു.

വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ തിങ്കളാഴ്ച 2,123.76 കോടി രൂപയുടെ അറ്റവാങ്ങലാണ് നടത്തിയത്.

X
Top