
മുംബൈ: ഡോളറിനെതിരെ 12 പൈസ ഇടിവില്‍ 86.52 നിരക്കില്‍ രൂപ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ആഭ്യന്തര ഇക്വിറ്റി വിപണി നേരിട്ട ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതുമാണ് ഇന്ത്യന്‍ കറന്‍സിയെ ബാധിച്ചത്.
ഡോളര്‍ ശക്തിപ്പെട്ടതും വിനയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 86.59 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 86.63 നിരക്കിലേയ്ക്ക് വീണെങ്കിലും പിന്നീട് 86.47 നിരക്കിലേയ്ക്ക് തിരിച്ചുകയറി. അതിനുശേഷം 12 പൈസ നഷ്ടത്തില്‍ 86.52 നിരക്കില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച 86.40 നിരക്കിലായിരുന്നു ക്ലോസിംഗ്. ഓഗസ്റ്റ് 1 വരെ രൂപയിലെ ഇടിവ് തുടരുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 97.44 നിരക്കിലെത്തിയിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് 0.42 ശതമാനമുയര്‍ന്ന് ബാരലിന് 69.47 ഡോളറിലെത്തി.