അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

മുംബൈ: ഡോളറിനെതിരെ രൂപ, തിങ്കളാഴ്ച 14 പൈസ ദുര്‍ബലമായി. 82.53 നിരക്കിലായിരുന്നു ക്ലോസിംഗ്. ഡോളറിന്റെ ശക്തിപ്പെടലും ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവുമാണ് ഇന്ത്യന്‍ കറന്‍സിയെ ബാധിച്ചത്.

82.47 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 82.53 നിരക്കിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച 82.39 ലാണ് കറന്‍സി ക്ലോസ് ചെയ്തത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.09 ശതമാനമുയര്‍ന്ന് 104.10 നിരക്കിലെത്തിയിട്ടുണ്ട്.

ബ്രെന്റ് അവധി 1.17 ശതമാനമുയര്‍ന്ന് ബാരലിന് 77.02 ഡോളറിലെത്തി. പ്രതിദിനം ദശലക്ഷം ബാരല്‍ ഉത്പാദനം കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ അറിയിപ്പാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ത്തിയത്.

ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 230.95 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 62778.06 ലെവലിലും നിഫ്റ്റി 52.45 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 18586.55 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 658.8 കോടി രൂപയുടെ അറ്റ വില്‍പന നടത്തിയിരുന്നു.

X
Top