പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

ന്യൂഡല്‍ഹി: രൂപ ഡോളറിനെതിരെ 81.88 നിരക്കില്‍ ക്ലോസ് ചെയ്തു. മുന്‍ക്ലോസിംഗിനേക്കാള്‍ 6 പൈസ കുറവ്. യുഎസ് ഫെഡ് മീറ്റിംഗിന്റെ തീരുമാനം വരാനിരിക്കെ നിക്ഷേപകര്‍ അകന്നുനിന്നതാണ് കാരണം.

81.75 ല്‍ നേട്ടത്തിലായിരുന്നു തുടക്കം. എന്നാല്‍ പിന്നീട് 81.88 നിരക്കിലേയ്ക്ക് വീണു. അതിനിടയില്‍ ഉയര്‍ന്ന 81.72 നിരക്കും 81.95 ന്റെ താഴ്ചയും രേഖപ്പെടുത്തി.

വെള്ളിയാഴ്ച 81.82 ലെവലിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.15 ശതമാനം ഉയര്‍ന്ന് 102.30 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് അവധി 0.55 ശതമാനം താഴ്ന്ന് 78.87 ഡോളറിലേയ്ക്ക്് വീണു.

വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 3304.32 കോടി രൂപയുടെ അറ്റവാങ്ങലാണ് നടത്തിയത്.

X
Top