പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

സ്ഥിരത പുലര്‍ത്തി രൂപ

മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.1 നിരക്കില്‍ ക്ലോസ് ചെയ്തു. ചൊവ്വാഴ്ചയിലെ ക്ലോസിംഗായ 88.1 ന് തുല്യമാണിത്. യുഎസ് പ്രസിഡന്റിന്റെ പരസ്പര വിരുദ്ധമായ സന്ദേശങ്ങളാണ് ഇന്ത്യന്‍ കറന്‍സിയെ നിശ്ചലമാക്കിയത്.

വ്യപാര തടസ്സങ്ങള്‍ പരിഹരിക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യയ്‌ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയനോടാവശ്യപ്പെട്ടു. ഈ സമ്മിശ്ര സൂചനകള്‍ ഇന്ത്യന്‍ കറന്‍സിയെ അനിശ്ചിതത്വത്തിലാക്കി.

യുഎസ് ഇന്ത്യയ്‌ക്കെതിരെ ഇതിനോടകം 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.കൂടാതെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും വന്‍ തോതില്‍ ഡോളര്‍ പിന്‍വലിക്കുന്നു.

ഇതോടെ രൂപ ഇടിവ് നേരിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോര്‍ഡ് താഴ്ന്ന നിലയായ 88.36 ല്‍ എത്തിയ ഇന്ത്യന്‍ കറന്‍സി തുടര്‍ന്നുള്ള ദിവസങ്ങളില്‍ 88.40 നിരക്കും 88.57 നിരക്കും പരീക്ഷിച്ചു.

വെല്ലുവിളികള്‍ക്കിടയില്‍ യുഎസ് തൊഴില്‍ ഡാറ്റയും ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുമന്ന സൂചനയും ശുഭപ്രതീക്ഷയായി. നിരക്ക് കുറവ് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും വളര്‍ന്നുവരുന്ന വിപണി കറന്‍സികളെ സഹായിക്കുകയും ചെയ്യും. ഡോളര്‍ സൂചിക 97.747 നിരക്കില്‍ നേരിയ ഇടിവ് നേരിട്ടുണ്ട്.

X
Top