‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഡോളറിനെതിരെ പ്രതിവാര നഷ്ടം രേഖപ്പെടുത്തി രൂപ

മുംബൈ: സെപ്തംബര്‍ 12 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.27 ല്‍ ക്ലോസ് ചെയ്തു. മുന്‍ ആഴ്ചയിലെ 88.26 നെ അപേക്ഷിച്ച് മിതമായ ഇടിവ്. അതേസമയം ഇന്‍ട്രാഡേയില്‍ എക്കാലത്തേയും താഴ്ന്ന നിരക്കായ 88.45 ലേയ്ക്ക് വീണ്, പിന്നീട് വീണ്ടെടുപ്പ് നടത്തി.

ആഴ്ചയിലുടനീളം രൂപയുടെ മൂല്യം 87.95-88.45 നിരക്കില്‍ അസ്ഥിരമായി. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ പിന്‍മാറ്റവും ആഗോള വ്യാപാര അനിശ്ചിതത്വവും ഇന്ത്യ-യുഎസ് വ്യാപാര വിള്ളലുമാണ്‌ രൂപയെ ബാധിക്കുന്നത്.

വരും ആഴ്ചയില്‍ ഇന്ത്യന്‍ കറന്‍സി 88.3-88.5 ല്‍ തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സമ്മര്‍ദ്ദം തുടരുമെന്നര്‍ത്ഥം. യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കലും വിദേശ നിക്ഷേപകരുടെ ഇക്വിറ്റി വിപണിയിലെ പ്രവര്‍ത്തനവും  പ്രകടനത്തെ സ്വാധീനിയ്ക്കും.

രൂപ 88.30 കടന്നതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളര്‍ വില്‍പന നടത്തി. കേന്ദ്രബാങ്കിന്റെ ഇടപടല്‍ ശക്തമല്ല. 

X
Top