എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അദാനിയ്ക്ക് കരാര്‍ നല്‍കിയ മെര്‍ക്കിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: 7000 കോടി രൂപയുടെ വൈദ്യുതി പ്രസരണ കരാര്‍ അദാനി ഇലക്ട്രിസിറ്റി മുംബൈ ഇന്‍ഫ്ര ലിമിറ്റഡി (എഇഎംഐഎല്‍)ന് നല്‍കിയ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (മെര്‍ക്ക്)നടപടി സുപ്രീംകോടതി ശരിവച്ചു.

ടാറ്റ പവര്‍ നല്‍കി ഹര്‍ജിയിലാണ് വിധിയുണ്ടായത്. ടാറ്റ പവറിന്റെ ഹര്‍ജി തള്ളികളയാനും മുതിര്‍ന്ന കോടതി തയ്യാറായി.

നേരത്തെ അപ്ലറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി (ആപ്ടല്‍) ഇക്കാര്യത്തല്‍ മെര്‍ക്കിനനുകൂലമായി വിധിച്ചിരുന്നു. ഈ വിധി ശരിവയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

ഏപ്രിലിലാണ് ടാറ്റ പവര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയത്.
2022 ഫെബ്രുവരിയിലായിരുന്നു ആപ്‌ടെല്‍ മെര്‍ക്കിനനുകൂലമായി ഉത്തരവിട്ടത്.

1000 മെഗാ വാട്ട് ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്റ് ലിങ്ക് സ്ഥാപിക്കാനുള്ള കാരാറാണിത്.

X
Top