
തിരുവനന്തപുരം: തദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പസ് ഫണ്ടായി 3236.76 കോടി അനുവദിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. 10189 കോടിയാണ് വകയിരുത്തിയത്.
അതേസമയം, മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.
എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.





