നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

രണ്ടായിരം രൂപ നോട്ടുകൾ അച്ചടിക്കാനായി കേന്ദ്രം ചെലവാക്കിയത് 18,000 കോടി രൂപ

മുംബൈ: അച്ചടി നിർത്തിയ രണ്ടായിരം രൂപ നോട്ടുകൾ മുൻവർഷങ്ങളിൽ അച്ചടിക്കുന്നതിനായി കേന്ദ്രം ചെലവാക്കിയത് 18,000 കോടി രൂപ.

2016-ൽ ആണ് രാജ്യത്ത് ആദ്യമായി 2,000 രൂപ നോട്ടുകൾ അച്ചടിച്ചത്. ഇതിനു ശേഷം നോട്ടുകൾ അച്ചടിക്കുന്നതിനായി ഇന്ത്യക്ക് 17,688 കോടി രൂപ ചെലവായതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

2016 നവംബറിൽ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ കറൻസി നോട്ടുകൾ അസാധുവാക്കിയതിന് ശേഷമാണ് പുതിയ സീരിസിലെ 2,000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. എന്നാൽ പിന്നീട് അച്ചടി നിർത്തുകയായിരുന്നു.

2,000 രൂപ നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്. നാലഞ്ചു വർഷം പ്രചാരത്തിലുണ്ടായിരുന്നു എന്നു മാത്രം. നോട്ടുകൾ ഉടൻ അസാധുവാകും എന്നാണ് സൂചന. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾക്ക് പൊതുജനങ്ങളുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റാനാകും എന്ന് പങ്കജ് ചൗധരി പറഞ്ഞു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ അച്ചടിക്കുന്നതായുള്ള സൂചനകൾ ഇല്ല.

2017–19 സാമ്പത്തിക വർഷത്തിൽ, പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 7.4 ലക്ഷം കോടി രൂപയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പുതിയ 2000 രൂപയുടെ കറൻസി നോട്ടുകൾ ആർബിഐ അച്ചടിച്ചില്ല.

2023 മെയ് 19 ന്, ക്ലീൻ നോട്ട് നയത്തിന് കീഴിൽ ഈ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ബാങ്ക് ശാഖകൾ മുഖേന 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ പൗരന്മാ‍ർക്ക് നിർദ്ദേശം നൽകി.

അതേസമയം 2,000 രൂപ നോട്ടുകൾ ഇപ്പോഴും നിയമപരമായി തുടരുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 19 മുതൽ, റിസർവ് ബാങ്കിന്റെ 19 ഓഫീസുകളിലൂടെ നിക്ഷേപകർക്ക് 2000 രൂപ നോട്ടുകൾ മാറ്റാം.

ഒരു തവണ 20,000 രൂപ മൂല്യമുള്ള നോട്ടുകൾ മാത്രമാണ് മാറ്റിയെടുക്കാൻ കഴിയുന്നത്. ഇപ്പോൾ തുക ബാങ്കിൽ നിക്ഷേപിക്കുന്നതിന് നോട്ടുകൾ ഇന്ത്യാ പോസ്റ്റ് വഴി അയയ്ക്കാനും കഴിയും.

X
Top