
തിരുവനന്തപുരം: തൊഴിലാളി സൗഹൃദ സ്മാർട്ട് ഓട്ടോ സ്റ്റാൻഡിനായി 20 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഇലക്ട്രിക് ഓട്ടോ റിക്ഷകൾ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് 2% പലിശയിളവ്. പദ്ധതിക്കായി 20 കോടി രൂപ
പഴയ പെട്രോൾ-ഡീസൽ ഓട്ടോകൾ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപവരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് 15 കോടി രൂപയും കശുവണ്ടി മേഖല പുനരുജ്ജീവനത്തിന് 30 കോടി രൂപയും അനുവദിച്ചു.
കരകൗശല മേഖലയ്ക്ക് 4.2, കൈത്തറി മേഖലയ്ക്ക് 59 കോടി, കുടുംബശ്രീ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിന് 22.27 കോടിയും അനുവദിച്ചു.






