ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു

പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ നാലിന് പുറത്തിറങ്ങും.

നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന്‍ ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ കറണ്ടുവണ്ടിയുടെ രംഗപ്രവേശനം. എന്നാല്‍ ഇതെപ്പോഴാണ് വിപണിയിലെത്തുകയെന്ന് വ്യക്തമല്ല.

ക്ലാസിക് ശ്രേണിയിലെ ബൈക്കുകളോട് സാദൃശ്യം തോന്നുന്ന രീതിയിലുള്ള മോഡേണ്‍ റെട്രോ സ്‌റ്റൈലിലുള്ള വാഹനത്തിന്റെ ടീസറും കമ്പനി പുറത്തിറക്കി. പാരച്യൂട്ടില്‍ ആകാശത്ത് നിന്നും താഴേക്ക് ഇറങ്ങുന്ന ഒരു ബൈക്കിന്റെ ചിത്രമാണ് കമ്പനി പുറത്തുവിട്ടത്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന തരത്തിലുള്ള പവര്‍ഫുള്ളായ ബാറ്ററിയാകും വാഹനത്തില്‍ നല്‍കുക. റോയല്‍ എന്‍ഫീല്‍ഡ് പുതുതായി ഡെവലപ്പ് ചെയ്ത എല്‍ പ്ലാറ്റ്‌ഫോമിലായിരിക്കും കറണ്ട് ബുള്ളറ്റിന്റെ വരവ്.

റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളൈയിംഗ് ഫ്‌ളീ എന്നാണ് വാഹനത്തിന് പേര് നല്‍കുകയെന്നും സൂചനയുണ്ട്. എന്നാല്‍ വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

ബുള്ളറ്റ് പ്രേമികളുടെ എല്ലാ സംശയങ്ങള്‍ക്കും നവംബര്‍ നാലിന് ഉത്തരം നല്‍കാമെന്നാണ് കമ്പനി പറയുന്നത്.

X
Top