ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ആര്‍കെ സ്വാമി ഐപിഒ മാര്‍ച്ച്‌ നാല്‌ മുതല്‍

മാര്‍ക്കറ്റിംഗ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ ആയ ആര്‍കെ സ്വാമി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മാര്‍ച്ച്‌ നാലിന്‌ തുടങ്ങും. മാര്‍ച്ച്‌ ആറ്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 270-288 രൂപയാണ്‌ ഇഷ്യു വില. 50 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

മാര്‍ച്ച്‌ 12ന്‌ ഓഹരി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

423 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്. 173 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 300 കോടി രൂപയുടെയും ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി 87 ലക്ഷം ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 54 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കും. 11 കോടി രൂപ ഡിവിപി സ്റ്റുഡിയോക്കും 33.34 കോടി രൂപ ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ വികസിപ്പിക്കുന്നതിനായും 21.74 കോടി രൂപ പുതിയ സിഇസി സ്ഥാപിക്കുന്നതിനും ഉപയോഗിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 62.34 ശതമാനവും വരുമാനത്തില്‍ 22.43 ശതമാനവും വളര്‍ച്ചയാണുണ്ടായത്‌.

X
Top