വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

വമ്പന്‍ റിക്രൂട്ട്മെന്‍റുമായി റിയാദ് എയര്‍

ദുബൈ: വന്‍ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെന്‍റ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍.

ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, മെയിന്‍റനന്‍സ് വര്‍ക്ക്സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയിലാണ് ഒഴിവുകളുള്ളത്. ഇതിനായി ദുബൈയില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തും.

ദുബൈയ്ക്ക് പുറമെ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഈ വര്‍ഷം റിക്രൂട്ട്മെന്‍റ് നടത്തും. 2024 അവസാനത്തോടെ 300 ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്.

2024 ആദ്യപാദത്തില്‍ ആഘ്യ ഘട്ട ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് റിയാദ് എയറിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യു പറഞ്ഞു. ഒക്ടോബറില്‍ ലണ്ടനില്‍ എയര്‍ലൈന്‍ റിക്രൂട്ട്മെന്‍റ് റോഡ് ഷോ നടത്തിയിരുന്നു.

ലോഞ്ചിങ് പ്രഖ്യാപിച്ച ശേഷം ഇതിനോടകം 900,000 അപേക്ഷകള്‍ ലഭിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷകള്‍ അയച്ചു. ഇതില്‍ 52 ശതമാനം സ്ത്രീകളാണെന്നും പീറ്റര്‍ ബെല്ല്യു പറഞ്ഞു.

സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആരംഭിച്ച എയര്‍ലൈന്‍ 2030 ഓടെ നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top