ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

361 കോടി രൂപയുടെ ഓർഡർ നേടി ആർഐടിഇഎസ്

കൊച്ചി: ദക്ഷിണ റെയിൽവേയിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനായി 361.18 കോടി രൂപ മൂല്യമുള്ള പുതിയ ബിസിനസ് ഓർഡർ നേടിയതായി അറിയിച്ച് ആർഐടിഇഎസ്. കമ്പനിയുടെ സംയുക്ത സംരംഭത്തിനാണ് ഓർഡർ ലഭിച്ചത്.

ഓർഡർ ലഭിച്ച വാർത്തയെ തുടർന്ന് ആർഐടിഇഎസ് ഓഹരികൾ 2.50 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 296.90 രൂപയിലെത്തി. ഓർഡറിലെ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിന്റെ (RITES) പങ്ക് 51 ശതമാനം ആണെന്നും, ഇതിന്റെ മൂല്യം ഏകദേശം 184 കോടി രൂപയാണെന്നും മിനിരത്‌ന കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഒരു മിനിരത്‌ന (കാറ്റഗറി I) ഷെഡ്യൂൾ ‘എ’ പൊതുമേഖലാ സംരംഭവും, ഇന്ത്യയിലെ ട്രാൻസ്‌പോർട്ട് കൺസൾട്ടൻസി, എഞ്ചിനീയറിംഗ് മേഖലകളിലെ മുൻനിര കമ്പനിയുമാണ് ആർഐടിഇഎസ്. വിദേശത്ത് റോളിംഗ് സ്റ്റോക്ക് നൽകുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ ഏക കയറ്റുമതി വിഭാഗമാണ് കമ്പനി. കമ്പനിയുടെ 72.2% ഓഹരി ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമാണ്.

X
Top