അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നെന്ന് പഠനം

ന്യൂഡല്ഹി: നഗരവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ മധ്യവര്ഗത്തിന്റെ വ്യാപ്തി വര്ധിക്കുന്നെന്ന് പഠനം.

മധ്യവര്ഗ കുടുംബങ്ങളുടെ വളര്ച്ചയില് രാജ്യത്ത് മുന്നിലുള്ളത് മലപ്പുറമാണെന്നും ഗവേഷണ സ്ഥാപനമായ പീപ്പിള് റിസര്ച്ച് ഓണ് ഇന്ത്യാസ് കണ്സ്യൂമര് എക്കണോമി (പ്രൈസ്) രാജ്യവ്യാപകമായി നടത്തിയ സര്വേയുടെ റിപ്പോര്ട്ടില് പറയുന്നു.

‘ദി റൈസ് ഓഫ് ഇന്ത്യന് മിഡില് ക്ലാസ്’ എന്ന റിപ്പോര്ട്ടില് 2015-16 മുതല് 2020-21 വരെയുള്ള കാലത്തെ വിവരങ്ങളാണ് പഠനവിധേയമാക്കിയത്. 2021-ല് പത്തുലക്ഷത്തിന് മുകളില് ജനസംഖ്യയുള്ള 63 നഗരങ്ങളിലാണ് സര്വേ നടത്തിയത്.

ഇന്ത്യയില് 2014-15-ല് 14 ശതമാനമായിരുന്ന മധ്യവര്ഗക്കാരുടെ എണ്ണം 2021-22ല് 31 ശതമാനമായി. ആഗോളതലത്തില് 11 ശതമാനം നഗരവാസികളും ഇന്ത്യന് നഗരങ്ങളിലാണ്. രാജ്യത്തെ 27 ശതമാനം മധ്യവര്ഗവും 43 ശതമാനം സമ്പന്നരും വസിക്കുന്നത് വലിയ നഗരങ്ങളില്.

രണ്ടുശതമാനം ദരിദ്രര് (വാര്ഷികവരുമാനം 1.25 ലക്ഷത്തില് താഴെ) മാത്രമാണ് വന് നഗരങ്ങളിലുള്ളതെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.

മധ്യവര്ഗ കുടുംബങ്ങളിലെ വളര്ച്ചാ പട്ടികയിലുള്ള കേരളത്തിലെ നഗരങ്ങളും സ്ഥാനവും

  1. മലപ്പുറം 8.4%
  2. കോഴിക്കോട് 7.1%
  3. തൃശ്ശൂര് 6.6%
  4. തിരുവനന്തപുരം 6%

പ്രധാനവിവരങ്ങള്

വാങ്ങല്ശേഷി കൂടുതലുള്ള വിപണികള്: മുംബൈ, ഡല്ഹി, കൊല്ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, പുണെ.

മെട്രോ നഗരങ്ങളില് ആകെ ജനസംഖ്യയുടെ പകുതിയിലേറെയും മധ്യവര്ഗ കുടുംബങ്ങള്.
മെട്രോ നഗരങ്ങളില് സമ്പന്നര് 13 ശതമാനം, വളര്ന്നുവരുന്ന മധ്യവര്ഗം 32 ശതമാനം, ദരിദ്രര് ഒരു ശതമാനം.

ഡല്ഹിയിലും ചെന്നൈയിലും ജനസംഖ്യയുടെ 60 ശതമാനത്തിലേറെ മധ്യവര്ഗക്കാര്.
സമ്പന്നരില് മുന്നില് മഹാരാഷ്ട്ര. രണ്ടും മൂന്നും സ്ഥാനത്ത് ഡല്ഹിയും ഗുജറാത്തും.

X
Top