നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഐപിഒയ്ക്ക് മുന്നോടിയായി എന്‍എസ്ഇയിലെ റീട്ടെയില്‍ നിക്ഷേപം ഉയര്‍ന്നു

മുംബൈ: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഓഹരികള്‍ക്ക് ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്. കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അടുത്തുതന്നെ നടക്കുമെന്ന റിപ്പോര്‍ട്ടുളെ തുടര്‍ന്നാണിത്.

എന്‍എസ്ഇയുടെ 2 ലക്ഷം രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ കൈവശം വയ്ക്കുന്ന റീട്ടെയല്‍ നിക്ഷേപകരുടെ എണ്ണം 2025 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.46 ലക്ഷമായി.

മുന്‍പാദത്തെ അപേക്ഷിച്ച് 33.896 ശതമാനം കൂടുതലാണിത്. 2 ലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികള്‍ കൈവശം വയ്ക്കുന്ന നിക്ഷേപകരുടെ എണ്ണം 343 ആണ്. എന്‍എസ്ഇ വെബ്‌സൈറ്റിലാണ് ഈ കണക്കുകളുള്ളത്.

റീട്ടെയില്‍ പങ്കാളിത്തത്തിലെ ഈ കുതിച്ചുചാട്ടം എന്‍എസ്ഇയുടെ നിക്ഷേപക അടിത്തറ 1.59 ലക്ഷമാക്കി ഉയര്‍ത്തി. കഴിഞ്ഞ പാദത്തിലിത് 39,201 എണ്ണം മാത്രമായിരുന്നു. ഓഹരിയുടമകളുടെ കാര്യത്തില്‍ അണ്‍ലിസ്റ്റഡ് കമ്പനികളില്‍ മുന്‍നിരയിലാണ് ഇപ്പോള്‍ എന്‍എസ്ഇയുള്ളത്.

ഉയര്‍ന്ന ഡിമാന്റ് ഓഹരിവിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഗ്രേമാര്‍ക്കറ്റില്‍ 2225 രൂപയിലാണ് നിലവില്‍ എന്‍എസ്ഇ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ഏപ്രില്‍ തുടക്കത്തിലെ 1650 രൂപയില്‍ നിന്നും 36 ശതമാനത്തിലധികം വളര്‍ച്ച.

അതേസമയം സെബിയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ വകുപ്പില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ എക്സ്ചേഞ്ചിന് ഐപിഒ നടത്താനാകൂ. ഇതിനായി കഴിഞ്ഞമാസമാണ് എക്സ്ചേഞ്ച് റെഗുലേറ്ററിന് മുന്നില്‍ ഒത്തുതീര്‍പ്പ് അപേക്ഷ സമര്‍പ്പിച്ചത്.

കോ-ലൊക്കേഷന്‍, ഡാര്‍ക്ക് ഫൈബര്‍ കേസുകളുടെ ഒത്തുതീര്‍പ്പിനായി ഏകദേശം 1,400 കോടി രൂപ സെറ്റില്‍മെന്റ് എന്‍എസ്ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത് സെബിയുടെ പരിഗണനയിലാണ്.കേസ് ഒത്തുതീര്‍പ്പിലായാലുടന്‍ എന്‍എസ്ഇ ഐപിഒ പ്രാരംഭനടപടികള്‍ സ്വീകരിക്കും.പ്രാഥമിക രേഖകള്‍ തയ്യാറാക്കാന് 4-5 മാസത്തെ ദൈര്‍ഘ്യമാണ് കണക്കുകൂട്ടുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എന്‍എസ്ഇ ഐപിഒ നടക്കാനുള്ള സാധ്യതയാണ് കാണുന്നത്.

X
Top