ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചെറുകിട നിക്ഷേപകര്‍ സ്‌മോള്‍ക്യാപ്പുകള്‍ക്ക് പുറകെ, 68 ശതമാനം നിഫ്റ്റി50 സ്റ്റോക്കുകളില്‍ നിക്ഷേപം കുറച്ചു

മുംബൈ: എളുപ്പത്തില് പണക്കാരനാകാം എന്ന ചിന്തയില്‍ ചില്ലറ നിക്ഷേപകര്‍ സ്‌മോള്‍ക്യാപ്പുകളില്‍ എക്‌സ്‌പോഷ്വര്‍ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലൂചിപ്പ് ഓഹരികള്‍ ഇവര്‍ വിറ്റൊഴിവാക്കുകയും ചെയ്യുന്നു.

ചെറുകിട നിക്ഷേപകര്‍ 2025 ജൂണ്‍പാദത്തില്‍ 68 ശതമാനം നിഫ്റ്റി 50 ഓഹരികളില്‍ റീട്ടെയ്ല്‍ നിക്ഷേപം കുറച്ചതായി ഇക്കണോമിക് ടൈംസ് വ്യക്തമാക്കി.2025 ല്‍ യഥാക്രമം 28 ശതമാനവും 29 ശതമാനവും ഉയര്‍ന്ന ബജാജ് ഫിനാന്‍സ്, ബിഇഎല്‍ എന്നിവയിലെ ചില്ലറ നിക്ഷേപം പോലും ഇടിഞ്ഞു.

ബിഇഎല്ലില്‍ ചെറുകിട നിക്ഷേപം 0.72 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം എഫ്‌ഐഐ ഓഹരിയില്‍ 1.01 ശതമാനം നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4.16 ശതമാനം നിക്ഷേപം വര്‍ദ്ധിപ്പിച്ചപ്പോള്‍ ഓഹരിയിലെ ചെറുകിട നിക്ഷേപം 1.10 ശതമാനമാണ് കുറഞ്ഞത്.

മ്യൂച്വല്‍ ഫണ്ടുകള്‍ 33 നിഫ്റ്റി സ്റ്റോക്കുകളിലും എഫ്‌ഐഐകള്‍ 21 നിഫ്റ്റി സ്റ്റോക്കുകളിലും നിക്ഷേപമുയര്‍ത്തിയിട്ടുണ്ട്. ബ്ലൂചിപ്പ് ഓഹരികളുടെ ദീര്‍ഘകാല നിക്ഷേപസാധ്യതയാണ് ഇത് വെളിവാക്കുന്നത്.

ലാര്‍ജ്ക്യാപ് ഓഹരികളുടെ നിശ്ചലാവസ്ഥ ചെറുകിട നിക്ഷേപകരുടെ ക്ഷമയെ പരീക്ഷിക്കുന്നു എന്നതാണ് അവര്‍ സ്‌മോള്‍ക്യാപ്പുകളെ ആശ്രയിക്കുന്നതിന് പ്രധാന കാരണം. കൂടാതെ മള്‍ട്ടിബാഗറുകള്‍ നഷ്ടപ്പെടുമോ എന്ന ചിന്തയും ലാഭമെടുപ്പും ബ്ലൂചിപ്പുകള്‍ വിറ്റൊഴിവാക്കുന്നതിലേയ്ക്ക് നയിക്കുന്നു.

ഈ പ്രവണത പക്ഷേ അനലിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വിപണി തിരുത്തുമ്പോള്‍ സ്‌മോള്‍ക്യാപ്പുകള്‍ വലിയ തോതില്‍ ഇടിയുന്നതാണ് പ്രധാന കാരണം. മാത്രമല്ല, ഇതുകാരണം നിക്ഷേപം എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല.

മാത്രമല്ല പല കമ്പനികളുടേയും പ്രവര്‍ത്തനം സുതാര്യമല്ല. അമിത മൂല്യനിര്‍ണ്ണയവും ഭീഷണിയാണ്. ഇത് വലിയ ഇടിവിലേയ്ക്ക് നയിച്ചേയ്ക്കാം.

X
Top