നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

മ്യൂച്വല്‍ ഫണ്ട് ആസ്തികളുടെ 61 ശതമാനവും ചെറുകിട, എച്ച്എന്‍ഐ നിക്ഷേപം

മുംബൈ: മ്യൂച്വല്‍ ഫണ്ട് (എംഎഫ്) വ്യവസായത്തിലെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റിന്റെ (എയുഎം) 27 ശതമാനവും ചെറുകിട നിക്ഷേപകരുടെ സമ്പാദ്യമാണെന്ന് റിപ്പോര്‍ട്ട്. ഫ്രാങ്ക്‌ലിന്‍ ടെംപിള്‍ടണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍ഐ) 33.67 ശതമാനം കൈയ്യാളുന്നു.മുന്‍ ദശാബ്ദത്തെ അപേക്ഷിച്ച് 8 മടങ്ങ് അധികമാണ് ഇത്. സമാന കാലയളവില്‍ മൊത്തം എയുഎം 6 മടങ്ങ് വളര്‍ന്നു.

നിലവില്‍ എയുഎമ്മിലെ വ്യക്തിഗത നിക്ഷേപം 61 ശതമാനവും കോര്‍പറേറ്റ് നിക്ഷേപം 37.14 ശതമാനവും ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക് 2.13 ശതമാനവും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) എന്നിവരുടേത് 0.05 ശതമാനവുമാണ്.

മൊത്തം എയുഎമ്മിലെ 55 ശതമാനവും ഇക്വിറ്റി ഫണ്ട് അലോക്കേഷനാണ്. മാത്രമല്ല, വ്യക്തിഗത നിക്ഷേപങ്ങളില്‍ 87 ശതമാനവും ഇക്വിറ്റിഫണ്ടുകളിലാണുള്ളത്. ഡെബ്റ്റ് ഓറിയന്റഡ് സ്‌ക്കീമുകള്‍ 8 ശതമാനവും ഇടിഎഫ്/എഫ്ഒഎഫ് എന്നിവ 3 ശതമാനവും ലിക്വിഡ്/ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍ 2 ശതമാനവും കൈകാര്യം ചെയ്യുന്നു.

അതേസമയം സ്ഥാപന നിക്ഷേപകരുടെ ആസ്തികളില്‍ 28 ശതമാനം ലിക്വിഡ്/മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും 25 ശതമാനം ഡെബ്റ്റ് ഓറിയന്റ്ഡ് സ്‌ക്കീമുകളിലും 28 ശതമാനം ഇടിഎഫ്/എഫ്ഒഎഫുകളിലും 19 ശതമാനം ഇക്വിറ്റി സ്‌ക്കീമുകളിലുമാണ്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ എംഎഫ് വ്യവസായ എയുഎം 24 ശതമാനം സിഎജിആറിലാണ് വളര്‍ന്നത്. വ്യക്തിഗത നിക്ഷേപങ്ങളുടെ വളര്‍ച്ച ഇതേകാലയളവില്‍ 23 ശതമാനം സിഎജിആറിലാണ്.

X
Top