രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ‌‌ഏറെ ആശ്വാസം പകർന്ന് ജനുവരിയിൽ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു.

ഡിസംബറിൽ നാണയപ്പെരുപ്പം 5.69 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന ആറ് ശതമാനത്തിൽ താഴെയാണിത്.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് പ്രധാനമായും ഗുണമായത്. പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില അവലോകന കാലയളവിൽ കുറഞ്ഞു.

നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാലാണ് ഫെബ്രുവരിയിലെ ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ തയ്യാറാവാതിരുന്നത്.

X
Top