
പതിനായിരത്തിൽ അധികം ഹൃദയശസ്ത്രക്രിയകൾ. 40 വർഷത്തിലേറെ ഹൃദ്രോഗ ചികിത്സാ രംഗത്ത് പരിചയം. കാർഡിയാക് ചികിത്സയിലെ സമാനതകളില്ലാത്ത പേരുകളിലൊന്ന്. ഡോ. ഗോപാലകൃഷ്ണൻ എ. പിള്ളയുടെ ചികിത്സാ സമ്പ്രദായങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരം. പ്രകാശ് മേനോനുമായി നടത്തിയ സംഭാഷണം പോർട്രെയിറ്റിൻ്റെ ആദ്യ എപ്പിസോഡിൽ. ഹൃദയ ശസ്ത്രക്രിയ കൂടാതെ ബ്ലോക്കുകൾ മാറ്റുന്ന അദ്ദേഹത്തിൻ്റെ ചികിത്സാ പദ്ധതി വിശദമായി മനസിലാക്കാം.