
മുംബൈ: റെസ്‌ജെന്നിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഫെബ്രുവരി 28 ന് ആരംഭിക്കും. മൂന്നുദിവസം നീളുന്ന ഐപിഒയുടെ ഇഷ്യു വലിപ്പം 28.20 കോടി രൂപയാണ്. 45-47 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഓഹരികള്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യപ്പെടും.
10 രൂപ മുഖവിലയുള്ള 60,00,000 ഓഹരികളാണ് പുറത്തിറക്കുക. 3000 ത്തിന്റെ ലോട്ടിനായി അപേക്ഷിച്ചു തുടങ്ങാം. ഇഷ്യുവിന്റെ 5 ശതമാനം മ്യൂച്വല്‍ ഫണ്ടുകളായ ക്വാളിഫൈഡ് നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും നീക്കിവച്ചിരിക്കുന്നു.
പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഫര്‍നസ് ഓയിലിന് പകരമുപയോഗിക്കുന്ന പിറോലിസിസ് ഓയില്‍ നിര്‍മ്മാതാക്കളാണ് റെസ്‌ജെന്‍.പ്രമോട്ടര്‍മാരായ കരണ്‍ അതുല്‍ ബോറ, കുനാല്‍ ബോറ എന്നിവര്‍ കമ്പനിയുടെ 90.24 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു.






