ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

റിസർവ് ബാങ്ക് ഡിജിറ്റൽ നാണയത്തിന് പിന്തുണയേറുന്നു

കൊച്ചി: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി പദ്ധതിയിൽ പങ്കാളികളാകുന്നതിന് ആഗോള കോർപ്പറേറ്റ് ഗ്രൂപ്പുകളായ ആമസോൺ, ഗൂഗിൾ, വാൾമാർട്ട് എന്നിവ താത്പര്യം പ്രകടിപ്പിച്ചു.

ഇവരുടെ പേയ്‌മെന്റ് ആപ്പുകളിലൂടെ റിസർവ് ബാങ്കിന്റെ ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.

ഇന്ത്യയിലെ ഫിൻടെക്ക് കമ്പനികളായ ക്രെഡ്, മൊബിക്വിക് തുടങ്ങിയവയും പദ്ധതിയിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫിസിക്കൽ രൂപത്തിലുള്ള നോട്ടുകൾക്ക് പകരം ഇ- റുപ്പി ഉപയോഗിക്കാനുള്ള പൈലറ്റ് പദ്ധതി 2022 ഡിസംബറിലാണ് റിസർവ് ബാങ്ക് ആരംഭിച്ചത്.

X
Top