രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ചട്ടം പുതുക്കി റിസർവ് ബാങ്ക്

മുംബൈ: നിങ്ങൾ ശമ്പളക്കാരനാണോ? ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഗുണഭോക്താവാണോ? ജൻധൻ അക്കൗണ്ട് ഉടമയാണോ? എങ്കിൽ കെവൈസി സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകളറിയണം. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇടപാട് നടത്താനാകാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം.

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ അക്കൗണ്ട് ഉടമയുടെ പേര്, മേൽവിലാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി. മുൻകാലങ്ങളിൽ ബാങ്കുകൾ ഈ വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതാത് കാലാവധികളിൽ ഈ വിവരങ്ങൾ പുനർശേഖരിക്കേണ്ടതുണ്ട്.

ശമ്പളക്കാര്‍, സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കൾ, ജൻധൻ അക്കൗണ്ട് ഉടമകൾ എന്നിവർക്ക് 8–10 വർഷക്കാലയളവുകളിൽ റീ കെവൈസി നൽകിയാൽ മതി. എന്നാൽ ഈ കാലാവധി എത്തുന്നതിന് മൂന്ന് മാസം മുമ്പും കെവൈസി പുതുക്കിയില്ലെങ്കിൽ തുടർന്ന് 3 മാസം വരെയും ബാങ്ക് ഇടപാടുകാരെ ഇക്കാര്യം കത്തിലൂടെയും എസ്എംഎസിലൂടെയും അറിയിച്ചു കൊണ്ടിരിക്കണം.

ഇടപാടുകാർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ബാങ്ക് ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് കെവൈസി നടപടികൾ ഊർജിതമായി നടത്തണമെന്ന് ആര്‍ബിഐ നിർദേശിച്ചിട്ടുണ്ട്.

വീഡിയോ കെവൈസി
നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടുടമയ്ക്ക് സ്വന്തം ബ്രാഞ്ചിൽ ചെല്ലണമെന്നില്ല, ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ചെന്ന് രേഖകൾ പുതുക്കാനാകുന്നതേയുള്ളു.

വീഡിയോ കെവൈസി സൗകര്യമുള്ള ബാങ്കുകൾ ഇടപാടുകാർക്ക് നിർബന്ധമായും വിവരങ്ങൾ വീഡിയോ അപ് ലോഡിങ് ചെയ്യാനുള്ള സൗകര്യമുറപ്പാക്കണം.

അതുമല്ലെങ്കിൽ ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാർ വഴിയും കെവൈസി പുതുക്കാനാകും. അത്തരം വേളയിൽ ഇടപാടുകാർക്ക് കെവൈസി പൂർത്തിയാക്കിയതിന്റെ രസീത് ഇവർ നൽകണം. എന്നിരുന്നാലും ബാങ്കുകൾക്കാണ് കെവൈസി അപ്ഡേറ്റ് ചെയ്തത് ഉറപ്പാക്കേണ്ട ചുമതല.

ഇടപാടുകാർക്ക് ആധാർ ഒടിപി അധിഷ്ഠിത കെവൈസി, വിഡിയോ കെവൈസി, മൊബൈൽ ആപ്പ്, നെറ്റ് ബാങ്കിങ്, എടിഎം, നേരിട്ട് ബാങ്ക് ശാഖ സന്ദർശിച്ച്, ബിസിനസ് കറസ്പോണ്ടന്റ് വഴി ഒക്കെ കെവൈസി പുതുക്കാനാകും.

വ്യാജ ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് ഇവയൊക്കെ ഫലപ്രദമായി തടയുന്നതിന് കെവൈസി കൃത്യമായി പുതുക്കേണ്ടത് അത്യാവശ്യമാണ്.

X
Top