ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ആര്‍ബിഐ ലാഭവിഹിത ഇനത്തില്‍ കേന്ദ്രസര്‍ക്കാറിന് കൈമാറുക 87,416 കോടി രൂപ

ന്യൂഡല്‍ഹി : മിച്ച തുകയായ 87,416 കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് തീരുമാനിച്ചു. 2022 സാമ്പത്തികവര്‍ഷത്തില്‍ 30307 കോടി രൂപമാത്രമാണ് കേന്ദ്രബാങ്ക് ഈയിനത്തില്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയിരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്രബാങ്ക് കൈപറ്റുന്ന വാര്‍ഷിക ലാഭവിഹിതം ഉയരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിദേശ കറന്‍സി വ്യാപാരത്തിലൂടെയും ബാങ്കിംഗ് സംവിധാനത്തിന് വായ്പ നല്‍കിയതിലൂടെയും ആര്‍ബിഐ ഗണ്യമായ ലാഭം നേടിയിരുന്നു. ഇതാണ് ലാഭവിഹിതത്തില്‍ പ്രതിഫലിച്ചത്. 2024 സാമ്പത്തികവര്‍ഷത്തില്‍ 48,000 കോടി രൂപയാണ് ഈയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 40,953 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റായ 73,948 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.ബജറ്റ് രേഖ പ്രകാരം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് നിക്ഷേപങ്ങളില്‍ നിന്നുമുള്ള ലാഭവിഹിതം 2024 സാമ്പത്തിക വര്‍ഷത്തിലും 43,000 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങളും ആഗോള ആഭ്യന്തര സാമ്പത്തിക സ്ഥിതിയും ആഗോള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ ആഘാതവും അനുബന്ധ വെല്ലുവിളികളും ചര്‍ച്ച ചെയ്ത ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് 2022-23 അക്കൗണ്ടിംഗ് വര്‍ഷത്തേക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് 5 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.01 ശതമാനമായിട്ടുണ്ട്.

X
Top