‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

എടിഎമ്മുകളിൽ 100, 200 നോട്ടുകൾ ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക്

മുംബൈ: 100, 200 നോട്ടുകൾ എടിഎമ്മിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കും നിർദേശം നൽകി.

ആളുകളുടെ കൈകളിൽ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണിത്.

വരുന്ന സെപ്റ്റംബർ 30ഓടെ രാജ്യത്തെ 75% എടിഎമ്മുകളിലും 100, 200 നോട്ടുകൾ ലഭിക്കുന്ന സ്ഥിതിയുണ്ടാകണം.

2026 മാർച്ച് 31ഓടെ 90% എടിഎമ്മുകളിലും നൂറിന്റെയോ ഇരുന്നൂറിന്റെയോ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും നിർദേശമുണ്ട്.

X
Top