കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

വിവോയിൽ ഓഹരി പങ്കാളിത്തത്തിന് ടാറ്റ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്മാർട് ഫോൺ നിർമാണ കമ്പനിയാണ് വിവോ. സ്ഥിരമായ ഇടവേളകളിൽ ഇന്ത്യയിൽ പുതിയ ഫോണുകൾ ലോഞ്ച് ചെയ്യുന്ന ചൈനീസ് കമ്പനിയാണിത്.

ഇന്ത്യയിലെ മുൻനിരയിലുള്ള 5 മൊബൈൽ കമ്പനികളിൽ ഒന്നു കൂടിയാണിത്. റിപ്പോർട്ടുകൾ പ്രകാരം രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് വിവോയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആപ്പിളിന്റെ ഏതിർപ്പിനെ തുടർന്ന് ഈ ഡീൽ തടസ്സപ്പെടുന്നതായാണ് വിവരം.

വിവോയുടെ 51% ഓഹരികൾ ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിട്ടത്. 2023 സാമ്പത്തിക വർഷത്തിൽ മാത്രം വിവോയുടെ വരുമാനം 30,000 കോടി രൂപയായിരുന്നു.

ഇന്ത്യയിലെ ഓപ്പറേഷൻസിന്റെ ഭാഗമായി 51% ഓഹരികൾ ടാറ്റ ഗ്രൂപ്പിന് വിൽക്കാൻ വിവോ തയ്യാറായതായാണ് വിവരം. ചൈനീസ് കമ്പനിയായ വിവോ ഭാരത സർക്കാരിൽ നിന്ന് റെഗുലേറ്ററി നടപടിക്രമങ്ങളിലടക്കം വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യമാണ് നിലവിലേത്.

ടാറ്റ ഗ്രൂപ്പിന് ഓഹരികൾ വില്പന നടത്തുന്നതിലൂടെ തദ്ദേശവൽക്കരണം നടപ്പാക്കാനാണ് വിവോ ശ്രമിച്ചത്.

അതേ സമയം ഇലക്ട്രോണിക് ഭീമനായ ആപ്പിൾ ടാറ്റ-വിവോ ഇടപാടിന് തടസ്സവാദമുന്നയിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ വിവോയുമായുള്ള ഡീൽ നടപ്പാക്കാൻ ടാറ്റ ഗ്രൂപ്പിന് സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.

ടാറ്റ ഗ്രൂപ്പ് നിലവിൽ ആപ്പിൾ ഉപകരണങ്ങൾ തങ്ങളുടെ ബെംഗളൂരുവിലെ പ്ലാന്റിൽ നിർമിക്കുന്നുണ്ട്.

ആപ്പിൾ ഇക്കാരണത്താലാണ് ഇടപാടിന് തടസ്സം നിൽക്കുന്നത്. തങ്ങളുടെ പ്രമുഖ നിർമാണ പങ്കാളികളായ ടാറ്റ ഗ്രൂപ്പ്, കമ്പനിയുടെ എതിരാളിയായ മറ്റൊരു കമ്പനിയുമായി കൈ കോർക്കുന്നതിനെയാണ് ആപ്പിൾ എതിർക്കുന്നത്.

ഇക്കാരണത്താൽ വിവോയുമായുള്ള പുതിയ കരാർ കമ്പനി ഒഴിവാക്കുകയാണെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഇലക്ട്രോണിക് നിർമാണ രംഗത്ത് വൻ വളർച്ചാ സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. പല കമ്പനികളും സഹകരണത്തിലൂടെയുള്ള ബിസിനസ് വളർച്ചയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ടാറ്റ ഇലക്ട്രോണിക്സ് എന്ന കമ്പനി സ്ഥാപിച്ചു കൊണ്ട് 2023 നവംബറിലാണ് ടാറ്റ ഗ്രൂപ്പ് രാജ്യത്തെ ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്നു വരുന്നത്. തായ്വാനിലെ വിസ്ട്രൺ എന്ന കമ്പനിയുടെ പ്രാദേശിക ഓപ്പറേഷൻസ് 1000 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു.

ആപ്പിൾ ഐ ഫോണുകൾ നിർമിക്കുന്ന ആദ്യ കമ്പനിയും ടാറ്റയാണ്. വിവോയിൽ കൂടുതൽ ഓഹരി പങ്കാളിത്തം നേടിയിരുന്നെങ്കിൽ ഇന്ത്യയിലെ പ്രധാന സ്മാർട്ഫോൺ നിർമാതാക്കളായി ടാറ്റ മാറുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

X
Top