ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് ആൻറിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകള്‍. മരുന്നുകളുടെ വിലയില്‍ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ചെലവുകളും വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിത മരുന്നുകളുടെ വില വർധിപ്പിക്കുന്ന നീക്കം ഫാർമസ്യൂട്ടിക്കല്‍ ഇൻഡസ്ട്രിക്ക് ആശ്വാസം നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (എഐഒസിഡി) ജനറല്‍ സെക്രട്ടറി രാജീവ് സിംഗാള്‍ ബിസിനസ് ടുഡേയോട് പറഞ്ഞു.

ഏകദേശം 90 ദിവസത്തെ വില്‍പ്പനയ്ക്കുള്ള മരുന്നുകള്‍ ഏത് സമയത്തും വിപണിയില്‍ ഉണ്ടാകും. അതുകൊണ്ട് വില വർധനവ് പ്രതിഫലിക്കാൻ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top