അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വൈദ്യുതി ആവശ്യകതയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: നടപ്പു സാമ്പത്തികവര്‍ഷം ആഭ്യന്തര വൈദ്യുതി ആവശ്യകതയില്‍ 4-4.5 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര. ഏജന്‍സിയുടെ കണക്കനുസരിച്ച്, 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വൈദ്യുതി ആവശ്യം 1,695 ബില്യണ്‍ യൂണിറ്റായിരുന്നു.

2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ പ്രതികൂലമായ അടിത്തറയും മണ്‍സൂണിന്റെ തുടക്കവും മൂലം ഒരു ശതമാനം വളര്‍ച്ച കുറഞ്ഞിരുന്നു. അതിനാല്‍ രണ്ടാം പകുതിയില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി ഇക്രയിലെ കോര്‍പ്പറേറ്റ് റേറ്റിംഗുകളുടെ വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ അങ്കിത് ജെയിന്‍ പറഞ്ഞു.

”കാലാവസ്ഥാ രീതികള്‍ സാധാരണ നിലയിലാകുകയും അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുമ്പോള്‍, മുഴുവന്‍ വര്‍ഷത്തെ വൈദ്യുതി ആവശ്യകത വളര്‍ച്ച ആരോഗ്യകരമായ 4-4.5 ശതമാനത്തില്‍ സ്ഥിരമാകുമെന്നാണ് പ്രതീക്ഷ, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിതരണത്തിന്റെ കാര്യത്തില്‍, ആഭ്യന്തര വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ഇന്‍വെന്ററി നിലവാരം മിതമായെങ്കിലും ആശ്വാസകരമാണ്. 2025 ഒക്ടോബര്‍ 10 ലെ കണക്കനുസരിച്ച്, 14.7 ദിവസത്തെ ആവശ്യകതയ്ക്ക് കല്‍ക്കരി സ്റ്റോക്കുകള്‍ പര്യാപ്തമായിരുന്നു. ഇത് മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവില്‍ കണ്ട സ്റ്റോക്ക് ലെവലുകളേക്കാള്‍ മികച്ചതാണ്.

കല്‍ക്കരി വിതരണത്തിലും ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിലും സുസ്ഥിരമായ പുരോഗതി ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഇക്ര പറഞ്ഞു.

X
Top