ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

റിലയന്‍സ് ഗുജ്റാത്തിലെ കച്ചില്‍ മെഗാ സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) സിംഗപ്പൂരിന്റെ മൂന്നിരട്ടി വലിപ്പമുള്ള സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നു. ഗുജ്റാത്തിലെ കച്ചില്‍ സ്ഥാപിതമാകുന്ന പാര്‍ക്ക് ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റും. ആര്‍ഐഎല്ലിന്റെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ സംസാരിക്കവേ കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആനന്ദ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രീന്‍ ഹൈഡജനും അതിന്റെ ഡെറിവേറ്റീവുകളും വ്യോമയാന ഇന്ധനവുമാണ് ഇവിടെ നിര്‍മ്മിക്കുക.പാര്‍ക്കിന്റെ സ്ഥാപിതശേഷി 10 ജിഗാവാട്ടില്‍ കൂടുമെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ സെറ്റില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങളും സന്നിവേശിപ്പിക്കും. ഉല്‍പ്പാദിപ്പിക്കുന്ന പുനരുപയോഗ ഊര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, എസ്എഎഫ് എന്നിവ കമ്പനിയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കാകും വിനിയോഗിക്കുക.

കച്ചില്‍, ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, എസ്എഎഫ് എന്നിവയുടെ ഉത്പാദനത്തിനുള്ള സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ആര്‍ഐഎല്‍ പദ്ധതിയിടുന്നു.”ജാംനഗറിലെയും കാണ്ട്ലയിലെയും ഞങ്ങളുടെ സമുദ്ര, കര അടിസ്ഥാന സൗകര്യങ്ങള്‍ കച്ചുമായി ബന്ധിപ്പിക്കും.” മൂന്ന് പുതിയ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുമെന്നും അംബാനി പറഞ്ഞു.

X
Top