
മുംബൈ: റിലയന്‍സ് ഇന്റസ്‌ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ റിലയന്‍സ് സ്‌ട്രാറ്റജിക് വെഞ്ച്വേഴ്‌സ് പ്രത്യേക കമ്പനിയായി വിഭജിക്കുന്നതിന് ഓഹരിയുടമകള്‍ അനുമതി നല്‍കി.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരിലാകും പുതിയ കമ്പനി അറിയപ്പെടുന്നത്. നൂറ് ശതമാനം ഓഹരിയുടമകളും വിഭജനത്തിന് അനുകൂലമായി വോട്ട് ചെയ്‌തു.
വിഭജനത്തിനു ശേഷം റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരിയുടമകള്‍ക്ക് ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരി കൂടി ലഭിക്കും.
കെ.വി.കമ്മത്ത് കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയിരിക്കും. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് വിഭജനത്തിന് റിലയന്‍സ് ഇന്റസ്‌ട്രീസ് അനുമതി നല്‍കിയത്.