കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഗ്യാപ്പ് ഇങ്കുമായി ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ട് റിലയൻസ് റീട്ടെയിൽ

ഡൽഹി: റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, അമേരിക്കൻ ഫാഷൻ ബ്രാൻഡായ ഗ്യാപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ഗ്യാപ്പ് ഇങ്കുമായി ദീർഘകാല പങ്കാളിത്തത്തിൽ പ്രവേശിച്ചു. ദീർഘകാല ഫ്രാഞ്ചൈസി ഉടമ്പടിയിലൂടെ റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ എല്ലാ ചാനലുകളിലുമുള്ള ഗ്യാപ്പിന്റെ ഔദ്യോഗിക റീട്ടെയിലറായി മാറി. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകൾ, മൾട്ടി-ബ്രാൻഡ് സ്റ്റോർ എക്‌സ്‌പ്രഷനുകൾ, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ മിശ്രിതത്തിലൂടെ റിലയൻസ് റീട്ടെയിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗാപ്പിന്റെ ഫാഷൻ ഓഫറുകൾ അവതരിപ്പിക്കും. ഇതിലൂടെ റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗ്യാപ്പിന്റെ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യും.

ഇന്ത്യയിലെ റിലയൻസ് റീട്ടെയിൽ പോലെയുള്ള പ്രാദേശിക വിദഗ്‌ധരുമായുള്ള പങ്കാളിത്തം, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രസക്തമായ, ഉദ്ദേശ്യത്തോടെയുള്ള ബ്രാൻഡ് എത്തിക്കാൻ തങ്ങളെ അനുവദിക്കുന്നതായി ഗ്യാപ്പ് ഇങ്ക് ഇന്റർനാഷണൽ പറഞ്ഞു. റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിംഗ് കമ്പനിയായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്. 2022 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് 199,704 കോടി രൂപയുടെ ഏകീകൃത വിറ്റുവരവും 7,055 കോടി രൂപയുടെ അറ്റാദായവും റിപ്പോർട്ട് ചെയ്തിരുന്നു. 

X
Top