അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോം ടിറ ലോഞ്ച് ചെയ്ത് റിലയന്‍സ്

ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, ഓമ്‌നി-ചാനല്‍ ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോം ടിറ ലോഞ്ച് ചെയ്തു. തടസ്സമില്ലാത്തതും വ്യക്തിഗതവുമായ ഷോപ്പിംഗ് അനുഭവമാണ് ടിറ ഉറപ്പ്നല്‍കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്.

ടിറ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുംബൈ, ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ മുന്‍നിര സ്റ്റോറും ആരംഭിച്ചു. കമ്പനി പറയുന്നതനുസരിച്ച്, സൗന്ദര്യവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും ടിറയില്‍ ലഭ്യമാകും.

മികച്ച അന്തര്‍ദേശീയ, ആഭ്യന്തര ബ്രാന്‍ഡുകള്‍ തിരിഞ്ഞെടുക്കാനാകും. മികച്ച സാങ്കേതികവിദ്യ,വ്യക്തിഗത അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു. വിവിധ റീട്ടെയില്‍ ഫോര്‍മാറ്റുകള്‍ വഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നാണ് റിലയന്‍സ് റീട്ടെയിലിന്റെ ലക്ഷ്യം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.

താങ്ങാവുന്നതും അഭിലഷണീയവുമായ സൗന്ദര്യത്തിന്റെ മുന്‍നിര കേന്ദ്രമായി ടിറ മാറും. സൗന്ദര്യ വ്യവസായത്തിലെ തടസ്സങ്ങള്‍ തകര്‍ത്ത് എല്ലാ ഉപഭോക്താക്കള്‍ക്കും സൗന്ദര്യവസ്തുക്കള്‍ ലഭ്യമാക്കുക, അതിനെ ജനാധിപത്യ വത്ക്കരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, ഇഷ വ്യക്തമാക്കി.

X
Top