ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ജിയോമാർട്ട് ഇനി അര മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തിക്കും

ത്യാവശ്യമായി അടുക്കളയിലേക്ക് വേണ്ട സാധനം ഓർഡർ ചെയ്ത് കാത്തിരുന്ന് മടുത്തോ..? അര മണിക്കൂറിനുള്ളിൽ അത് കയ്യിൽ കിട്ടിയാലോ..? റിലയൻസ് റീട്ടെയിലിന്റെ ജിയോമാർട്ട് 30 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു.

ആദ്യ ഘട്ടത്തിൽ അടുത്ത മാസം 8 പ്രധാന മെട്രോ നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ ഡെലിവറി സേവനം ആരംഭിക്കുന്ന കമ്പനി ഉടൻ തന്നെ 20-30 വൻ നഗരങ്ങളിലേക്ക് ആ സേവനം വ്യാപിപ്പിക്കും. ക്രമേണ ഇത് രാജ്യത്തെ മറ്റ് ഭാഗങ്ങളിലും ആരംഭിക്കും.

ജിയോമാർട്ട് എക്സ്പ്രസ് എന്ന പേരിൽ 90 മിനിറ്റിനുള്ളിൽ പലചരക്ക് വിതരണം നടത്തുന്ന സേവനം അവസാനിപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് റിലയൻസ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.

നിലവിൽ ജിയോമാർട്ടിന്റെ വിതരണ ശൃംഖലയിൽ 3,500-ലധികം സ്റ്റോറുകളുണ്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടും അതിവേഗം ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ദതി ആസൂത്രണം ചെയ്യുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ 30 മിനിറ്റിനുള്ളിൽ ഗ്രോസറിസാധനങ്ങളാണ് എത്തിക്കുന്നതെങ്കിലും പിന്നീട് ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിച്ചേക്കും.

നിലവിൽ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്ക്ഇറ്റ് എന്നിവയാണ് ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലെ പ്രധാന കമ്പനികൾ. ജിയോമാർട്ട് വഴിയുള്ള വിൽപ്പന വർഷം തോറും ഏകദേശം 94 ശതമാനം വർധനയാണ് കൈവരിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക് കോമേഴ്സ് എന്നറിയപ്പെടുന്ന ഈ രംഗം 5 ബില്യൺ ഡോളർ വാർഷിക വിൽപ്പനയുള്ള മേഖലയാണ്.

മറ്റ് പരമ്പരാഗത ഇ-കൊമേഴ്‌സ് മേഖലകളേക്കാൾ 4-5 മടങ്ങ് വേഗത്തിലാണ് ക്വിക് കോമേഴ്സിന്റെ വളർച്ച.

X
Top