Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ജിയോ ട്രൂ 5ജി സേവനങ്ങൾ ഇപ്പോൾ കേരളത്തിലെ 21 നഗരങ്ങളിൽ

കൊച്ചി: ജിയോ ട്രൂ 5ജി സേവനം കേരളത്തിൽ ഇതുവരെ 21 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇതോടെ ജിയോയുടെ 5G സേവനങ്ങൾ കേരളത്തിൽ ഇപ്പോൾ തളിപ്പറമ്പ്, നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മുവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നി നഗരങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇതിനോടകം 406 നഗരങ്ങളിൽ ജിയോയുടെ 5G സേവനങ്ങൾ ലഭ്യമായി കഴിഞ്ഞു.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ജിയോ ട്രൂ 5ജി അതിവേഗം ഏറ്റെടുക്കുന്നത് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ജിയോയുടെ 5ജി സേവനം അതിവേഗം വ്യാപിക്കുകയാണ്.

രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി എത്തിക്കാൻ പറ്റുമെന്ന് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. 2023ൽ ഓരോ ഇന്ത്യക്കാരനും ജിയോ ട്രൂ 5ജി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ജിയോ വക്താവാറിയിച്ചു.

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം.

കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.

X
Top