ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

റിലയൻസ് ഇൻഡസ്ട്രീസിന്റെ രണ്ടാംപാദ ഫലങ്ങൾ ഒക്ടോബർ 27ന്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിലെ വരുമാനം ഒക്ടോബർ 27ന് പ്രഖ്യാപിക്കുമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് ത്രൈമാസ വരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിന് ഒക്ടോബർ 27ന് യോഗം ചേരും.

“2023 സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിലെയും, അർദ്ധ വർഷത്തേയും കമ്പനിയുടെ ഏകീകൃതവുമായ ഓഡിറ്റ് ചെയ്യപ്പെടാത്ത സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുക്കും.

യോഗത്തിന് ശേഷം അതേ ദിവസം തന്നെ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് വിശകലന വിദഗ്ധർക്കും മാധ്യമങ്ങൾക്കും അവതരണം ചെയ്യും.

X
Top