ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പ്രതീക്ഷകളെ മറികടന്ന നാലാംപാദ പ്രകടനം; റിലയന്‍സ് ഓഹരി കുതിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ ഫലങ്ങളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ടത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി, ഓഹരി നിക്ഷേപകരുടെ റഡാറിലായി. നിലവില്‍ 0.36 ശതമാനം ഉയര്‍ന്ന് 2357.50 രൂപയിലാണ് സ്‌റ്റോക്ക് ട്രേഡ് ചെയ്യുന്നത്.

നാലാംപാദത്തില്‍ 19299 കോടി രൂപയുടെ അറ്റാദായം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. 16573 കോടി രൂപ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. വരുമാനം 2.8 ശതമാനം ഉയര്‍ന്ന് 2.39 ലക്ഷം കോടി രൂപയായി.

എബിറ്റ 21.8 ശതമാനമുയര്‍ന്ന് 41389 കോടി രൂപ.

സ്റ്റോക്കിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത് ചുവടെ.

ജെഫരീസ്
3125 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആഗോള ബ്രോക്കറേജ് നിര്‍ദ്ദേശിച്ചു. ഒ 2 സി, ജിയോ സെഗ് മെന്റുകള്‍ EBITDA അനുമാനത്തെ മറികടന്നപ്പോള്‍ റീട്ടെയില്‍ വിഭാഗം അല്‍പ്പം പിന്നിലായി.റിലയന്‍സിന്റെ റീട്ടെയില്‍ സ്‌പേസ് വിപുലീകരണം, 30 ശതമാനം എബിറ്റ വളര്‍ച്ചയുണ്ടാക്കും. കമ്പനിയുടെ കാപെക്‌സ് ഉയര്‍ന്നിട്ടുണ്ട്.

മോര്‍ഗന്‍ സ്റ്റാന്‍ലി
കെമിക്കല്‍, റിഫൈനിംഗ് മാര്‍ജിനുകള്‍ വീണ്ടെടുക്കുകയും വാതക ചെലവ് കുറയുകയും ചെയ്തതിനാല്‍ ഊര്‍ജ്ജ വിഭാഗം ഇബിഐടിഡിഎ പ്രതീക്ഷ മറികടന്നു. സ്റ്റോര്‍ വിപുലീകരണം കാരണം ചില്ലറ വില്‍പ്പനയിലെ വളര്‍ച്ച ഉയരും.

മോതിലാല്‍ ഓസ്വാള്‍
2800 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിക്കുന്നു. 2025 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള മൂല്യനിര്‍ണ്ണയം ഉയര്‍ത്തിയിട്ടുണ്ട്. റിഫൈനിംഗ്,പെട്രോകെമിക്കല്‍ വിഭാഗങ്ങള്‍ എബിറ്റ 7.5 മടങ്ങ് ശക്തിപ്പെടുത്തും.

ജെപി മോര്‍ഗന്‍
2960 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്റേത്. കാപെക്‌സ് / ഡെബ്റ്റ് പോസിറ്റീവാണ്. അച്ചടക്കമുള്ള മൂലധന അലോക്കേഷന്‍, അറ്റ കടം / എബിറ്റ 1x-ല്‍ താഴെ നിലനിര്‍ത്തുന്നു. ഇത് നിക്ഷേപകരുടെ ആശങ്കകളെ ശമിപ്പിക്കും.

X
Top