
മുംബൈ: ഫോബ്സ് പ്രസിദ്ധീകരിച്ച ‘ദി ഗ്ലോബല്‍ 2000’ 2023 പതിപ്പിലെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.വരുമാനം, ലാഭം, വിപണി മൂല്യം എന്നിവയില്‍ പ്രഥമ സ്ഥാനത്താണ് കമ്പനി.
2000 ആഗോള കോര്‍പ്പറേറ്റുകളുടെ മൊത്തത്തിലുള്ള റാങ്കിംഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 45-ാം സ്ഥാനം നേടി. ഈ പട്ടികയില്‍ കമ്പനി, ജര്‍മ്മനിയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ്, സ്വിറ്റ്സര്‍ലന്‍ഡിലെ നെസ്ലെ, ചൈനയിലെ അലിബാബ ഗ്രൂപ്പ്, യുഎസിലെ പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ജപ്പാനിലെ സോണി തുടങ്ങിയ പ്രശസ്ത ഗ്രൂപ്പുകളെ പിന്തള്ളി. ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലുടമ എന്ന സ്ഥാനവും റിലയന്‍സിനാണ്.
2022 ല്‍ ആഗോള പട്ടികയില്‍ 53 -ാം സ്ഥാനത്തായിരുന്നു കമ്പനി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (77), എച്ച്ഡിഎഫ്സി ബാങ്ക് (128), ഐസിഐസിഐ ബാങ്ക് (163) എന്നിവയാണ് പട്ടികയിലുള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍. യുഎസിന്റെ ജെപി മോര്‍ഗന്‍ ചേസാണ് ലിസ്റ്റില്‍ ഒന്നാമത്.






