ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വെല്‍വെറ്റ് ബ്രാന്‍ഡ് വീണ്ടും പുറത്തിറക്കി റിലയന്‍സ് കണ്‍സ്യൂമര്‍

ചെന്നൈ:റിലയന്‍സ് റീട്ടെയിലിന്റെ  ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL),  പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ വെല്‍വെറ്റ് വീണ്ടും അവതരിപ്പിച്ചു. സംരംഭകനായ സി.കെ. രാജ്കുമാറാണ് 1980-കളില്‍ തമിഴ്നാട്ടില്‍ വെല്‍വെറ്റ് ആദ്യമായി ആരംഭിച്ചത്. ചെറുകിട, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കറ്റുകളില്‍ ഷാംപൂ വില്‍ക്കുക എന്ന ആശയത്തിന് തുടക്കമിടുകയായിരുന്നു അദ്ദേഹം.

താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റി. ഇന്ത്യയിലുടനീളം പ്രചാരത്തിലുണ്ടായിരുന്ന ബ്രാന്റ് വലിയ കമ്പനികളില്‍ നിന്നുള്ള മത്സരം കാരണം കാലക്രമേണ മങ്ങി. റിലയന്‍സ് ഇപ്പോള്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

റീലോഞ്ചിംഗിന്റെ ഭാഗമായി ഡീലര്‍ മീറ്റ് സംഘടിപ്പിച്ച ആര്‍സിപിഎല്‍ നടി കൃതി ഷെട്ടിയെ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ചു.  തുടക്കത്തില്‍ തമിഴ്നാട്ടിലുടനീളമുള്ള 1,400 മുതല്‍ 1,500 വരെ റീട്ടെയില്‍ സ്റ്റോറുകളില്‍ വെല്‍വെറ്റ് ലഭ്യമാകും.

വെല്‍വെറ്റിന്റെ പുതിയ ഉല്‍പ്പന്ന നിരയില്‍ ഷാംപൂകള്‍, കണ്ടീഷണറുകള്‍, സോപ്പുകള്‍, ഷവര്‍ ജെല്ലുകള്‍, ബോഡി ലോഷനുകള്‍, ടാല്‍ക്കം പൗഡറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബഹുജന വിപണിയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് വിലനിര്‍ണ്ണയ തന്ത്രം. 8 മില്ലി ലിറ്റര്‍ ഷാംപൂ സാച്ചെറ്റിന് 2 രൂപയും 185 മില്ലി ലിറ്ററിന്റെയും 340 മില്ലി ലിറ്ററിന്റെയും ഷാംപൂ കുപ്പികള്‍ക്ക് യഥാക്രമം 150 രൂപയും 290 രൂപയുമാണ് വില. വെല്‍വെറ്റ് സോപ്പുകള്‍ക്ക് 40 ഗ്രാം ബാറിന് 10 രൂപയും 100 ഗ്രാം ബാറിന് 35 രൂപയും വില നിശ്ചിയിച്ചിരിക്കുന്നു. വില നിര്‍ണ്ണയം, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ സണ്‍സില്‍ക്ക്, ഡാബര്‍ ലിമിറ്റഡിന്റെ വാടിക എന്നിവയുമായുള്ള നേരിട്ടുള്ള മത്സരത്തിന് വെല്‍വെറ്റിനെ പിന്തുണയ്ക്കും.

2024-ല്‍ ഇന്ത്യയുടെ സൗന്ദര്യ, വ്യക്തിഗത പരിചരണ വിപണിയുടെ മൂല്യം 28 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. 2030 വരെ  11.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top