പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

എസ്ഐഎല്‍ ഫുഡ്‌സിനെ ഏറ്റെടുത്ത് റിലയൻസ് കണ്‍സ്യൂമര്‍

കൊച്ചി: മുംബൈ ആസ്ഥാനമായുള്ള എസ്.ഐ.എല്‍ ഫുഡ്‌സിനെ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ആർ..സി.പി.എല്‍) ഏറ്റെടുത്തു.

ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാൻഡുകളെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ആർ.സി.പിഎല്ലിന്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍.

ആർ.സി.പി.എല്‍ ഏറ്റെടുക്കുന്നതോടെ എസ് .ഐ.എല്ലിന്റെ വ്യാപ്തി വിപുലീകരിച്ച്‌ കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നും ബ്രാൻഡിന് പുതിയ ജീവൻ പകരുമെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അജയ് മാരിവാല പറഞ്ഞു.

ഫ്രൂട്ട് ജാം, സൂപ്പ്, ചട്ണി, സോസുകള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങള്‍.

X
Top