പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങി റിലയന്‍സ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ് ഇന്‍ട്ര്സീസ് മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങല്‍ വര്‍ദ്ധിപ്പിച്ചു. ന്താരാഷ്ട്രപരിശോധന ശക്തമായതോടെ റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ കമ്പനി മരവിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച 2.5 ദശലക്ഷം ബാരലാണ് ഇവര്‍ റിഫൈനറികളിലെത്തിച്ചത്. ഇത് ഇറാഖിലെ ബസ്ര മീഡിയം, ഖത്തറിലെ അല്‍-ഷഹീന്‍, ഖത്തര്‍ ലാന്‍ഡ് ഗ്രേഡുകള്‍ എന്നിവയാണ്.

റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് നീക്കം. പുറമെ ജനുവരി 21 മുതല്‍ റഷ്യന്‍ ക്രൂഡ് ഉപയോഗിച്ചുള്ള ഇന്ധനത്തിന് യൂറോപ്യന്‍ യൂണിയന്റെ വിലക്ക് വരും. ഇന്ത്യന്‍ റിഫൈനര്‍മാരുമായുള്ള ഇടപാടുകളും തുടര്‍ന്ന് നിരീക്ഷിക്കപ്പെടും. ഇതിനായുള്ള പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം ഇയു പുറത്തിറക്കിയിട്ടുണ്ട്.

ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങളും കാരണം ആഗോള എണ്ണ വിപണി അനിശ്ചിതത്വം നേരിടുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ കുറയ്ക്കുന്ന കാര്യം റിലയന്‍സും സര്‍ക്കാര്‍ അധികൃതരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

X
Top