ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

റിലയന്‍സ് വാര്‍ഷിക പൊതുയോഗം: ജിയോ ഐപിഒ പ്രതീക്ഷിച്ച് നിക്ഷേപകര്‍

മുംബൈ: ആഗസ്റ്റ് 29ന് നടക്കാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി ജിയോയുടെ ഐപിഒ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ വിപണിയും നിക്ഷേപകരും.

നിർണായക ബിസിനസ് പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും എജിഎമ്മിലൂടെ നടത്തി നിക്ഷേപകരെ ഞെട്ടിക്കുകുകയും ആകർഷിക്കുകയും ചെയ്യുന്ന അംബാനി ഇത്തവണയും അതിന് മുതിരുമെന്നുതന്നെയാണ് കരുതുന്നത്.

ടെലികോം, റീട്ടെയില്‍ വിഭാഗങ്ങളുടെ ഐപിഒ അഞ്ച് വർഷത്തിനുള്ളില്‍ നടത്തുമെന്ന് 2019ലെ വാർഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളോട് അംബാനി പറഞ്ഞിരുന്നു. അതിനുശേഷം ഇതുവരെ അതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വന്നില്ല. അതുകൊണ്ടുതന്നെ ജിയോ ഐപിഒ പ്രഖ്യാപനം ആകാംഷയോടെ കാത്തിരിക്കുകയാണ് ഓഹരി ഉടമകള്‍.

വിപണി സാഹചര്യങ്ങള്‍ ജിയോയ്ക്ക് അനുകൂലമായതിനാല്‍ അത് നേട്ടമാക്കാൻ ഇത്തവണ തയ്യാറേയേക്കും. വരുമാന വർധനവും മൂലധന ചെലവിലെ കുറവും ടെലികോം ബിസിനസിന് അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

താരിഫ് വർധനകൂടി വരുമ്പോള്‍ അടുത്ത രണ്ട് പാദത്തില്‍ മികച്ച നേട്ടമാകും കമ്പനിക്ക് ലഭിക്കുക. അടുത്തിടെ ജിയോ ചില എൻട്രി ലെവർ പ്രീ പെയ്ഡ് പ്ലാനുകള്‍ നിർത്തിയത് വരുമാനം വർധിപ്പിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.

ഐപിഒക്കുശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വിപണിമൂല്യം ഉള്ള കമ്പനികള്‍ മൊത്തം ഓഹരിയുടെ 2.5 ശതമാനം മാത്രം വിപണിയിലിറക്കിയാല്‍ മതിയെന്ന സെബിയുടെ നിർദേശം നിർണായകമാകും. നിലവിലെ വ്യവസ്ഥ പ്രകാരം ഇത് അഞ്ച് ശതമാനമാണ്.

സിറ്റി ഗ്രൂപ്പ് 10.4 ലക്ഷം കോടി (120 ബില്യണ്‍ ഡോളർ) രൂപ മൂല്യം കണക്കാക്കുന്ന ജിയോക്ക് ഈ നിയന്ത്രണമാറ്റം അനുകൂലമാകും.

അഞ്ച് ശതമാനം പബ്ലിക് ഓഫർ എന്നത് ആറ് ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള ഓഹരി വില്പനയാണ്. ഇന്ത്യൻ വിപണിക്ക് ഉള്‍ക്കൊള്ളാൻ കഴിയുന്നതിലേറെ വലുതാണത്. പ്രത്യേകിച്ചും ചെറുകിട നിക്ഷേപകർക്കായി 35 ശതമാനം നീക്കിവെയ്ക്കുന്നതിനാല്‍.

അതേസമയം, ജിയോയുടെ 2.5 ശതമാനം പബ്ലിക് ഓഫർ മൂന്ന് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വില്പനയ്ക്ക് സമാനമാണ്. ഐപിഒ സമയത്ത് ഓഹരി വിതരണത്തിലെ അധിക സമ്മർദം കുറയ്ക്കാൻ മാത്രമല്ല, റിലയൻസിന്റെ ഹോള്‍ഡിങ് കമ്ബനി ഡിസ്കൗണ്ട് സംബന്ധിച്ച ആശങ്കകള്‍ പരിമിതപ്പെടുത്താനും അത് ഉപകരിക്കും.

അനുകൂലമായ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ എജിഎമ്മില്‍ വിപണി പ്രതീക്ഷിക്കുന്നുണ്ട്. 2025ല്‍ ഇതുവരെ റിലയൻസിന്റെ ഓഹരി വില 15ശതമാനം ഉയർന്നു. 1410 രൂപ നിലവാരത്തിലാണ് നിലവില്‍ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

X
Top